ട്രംപിന് തിരിച്ചടി: റഷ്യന്Â ഉപരോധത്തെ പിന്തുണച്ച് പ്രതിനിധി സഭ
- IndiaGlitz, [Friday,July 28 2017]
റഷ്യക്കു മേല്‍ പുതിയ ഉപരോധം ഏര്‍പെടുത്താനുള്ള ബില്ലിനെ ശക്തമായി പിന്തുണച്ച് യു.എസ് പ്രതിനിധി സഭ. ഉപരോധം ഏര്‍പെടുത്താനുള്ള ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
നിയമനിര്‍മാണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പുകള്‍ തുടരുന്നതിനിടെയാണിത്. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ടു പോവുന്ന ട്രംപിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ബില്ലില്‍ സെനറ്റിന്റെ അംഗീകാരത്തിനു ശേഷമാണ് പ്രസിഡന്റ് ഒപ്പിടേണ്ടത്. ബില്‍ പുനപ്പരിശോധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചു. അതേസമയം, പ്രസിഡന്റ് ബില്‍ വീറ്റോ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ട്രംപിന്റെ റഷ്യന്‍ ബന്ധം യു.എസ് രാഷ്ട്രീയത്തില്‍ ഏറെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ട്രപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍ റഷ്യയാണെന്നും ആരോപണമുയര്‍ന്നിരുന്നു.