പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി
Send us your feedback to audioarticles@vaarta.com
കോവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയുന്നതിന് വിമാനത്താവളങ്ങളിൽ പ്രേത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും യോഗത്തിൽ അറിയിച്ചു. കോവിഡ് ഇനിയും അവസാനിച്ചിട്ടില്ല അതിനാൽ ജാഗ്രത തുടരണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.
Follow us on Google News and stay updated with the latest!
Comments