പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി

  • IndiaGlitz, [Wednesday,December 21 2022]

കോവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയുന്നതിന് വിമാനത്താവളങ്ങളിൽ പ്രേത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും യോഗത്തിൽ അറിയിച്ചു. കോവിഡ് ഇനിയും അവസാനിച്ചിട്ടില്ല അതിനാൽ ജാഗ്രത തുടരണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

More News

വിജയ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കാൻ കോൺഫിഡൻ്റ് ഗ്രൂപ്പ്

വിജയ് യുടെ 66–ാമത്തെ ചിത്രം 'വാരിസ്' കേരളത്തില്‍ വിതരണത്തിനെത്തിക്കാൻ കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ടു വന്നു.

ഭാരത് ജോ‍ഡോ യാത്ര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിപ്പുമായി കേന്ദ്രം

ഭാരത് ജോ‍ഡോ യാത്ര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിപ്പുമായി കേന്ദ്രം

ആക്ഷൻ ത്രില്ലർ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം പൂർത്തിയായി

ആക്ഷൻ ത്രില്ലർ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം പൂർത്തിയായി

പി.ടി ഉഷ ഇനി രാജ്യസഭാംഗം

പി ടി ഉഷയെ രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷരുടെ പാനലിൽ ഉൾപ്പെടുത്തി അധ്യക്ഷൻ ജഗ്ദീപ് ധൻകർ.

ഇൻസ്റ്റഗ്രാമിൽ ലോകറെക്കോർഡ് കരസ്ഥമാക്കി മെസ്സിയുടെ പോസ്റ്റ്‌

ഇൻസ്റ്റഗ്രാമിൽ ലോകറെക്കോർഡ് കരസ്ഥമാക്കി മെസ്സിയുടെ പോസ്റ്റ്‌