പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്കാരം: ഇന്ദ്രൻസ്
Send us your feedback to audioarticles@vaarta.com
പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്കാരമാണ് ഇതെന്ന് ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയ നടൻ ഇന്ദ്രൻസ് പ്രതികരിച്ചു. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഹോമിന് പ്രേക്ഷകർ എന്നേ പുരസ്കാരം നൽകിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്തിട്ട് രണ്ടു വർഷമായതു കൊണ്ട് അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയി എന്നാണു കരുതിയതെന്നും ദേശീയ പുരസ്കാര പ്രഖ്യാപനം കഴിഞ്ഞു പോയന്നാണ് ഓർത്തിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. റോജിൻ തോമസ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ.
എന്നേക്കാൾ കഷ്ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവർ, അത് അംഗീകരിക്കാതെ പോയതിൽ അന്ന് എല്ലാവർക്കും അതിന്റെ ഒരു സങ്കടമാണ് ഉണ്ടായത്. ഒരു വര്‍ഷത്തോളം തിയേറ്ററിന് വേണ്ടി കാത്തിരുന്നു, പിന്നെയും കോവിഡ് വന്നപ്പോഴാണ് ഒടിടിയില്‍ കൊടുത്തത്. അതിൻ്റെ ഒരു സന്തോഷമൊക്കെ എല്ലാ ജനങ്ങളില്‍ നിന്നും കിട്ടി, ഇന്ദ്രന്‍സ് പറഞ്ഞു. ലൊക്കേഷനില്‍ വെച്ചായിരുന്നു ഇന്ദ്രന്‍സ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ഭാര്യയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, ഹോം രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. നമ്മുടെ വീടുകളിലൊക്കെ നടക്കുന്ന കഥയല്ലേ. അന്ന് അവാര്‍ഡ് കിട്ടാത്തതില്‍ അദ്ദേഹം സങ്കടമൊന്നും പറഞ്ഞിരുന്നില്ലെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത ‘ഹോം’ ആണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments