കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ: ഐശ്വര്യ ഭാസ്കർ

  • IndiaGlitz, [Wednesday,July 26 2023]

കേരളത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് നടി ഐശ്വര്യ ഭാസ്കർ. ഷൂട്ടിങ്ങിനായി കേരളത്തിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവം വച്ചാണ് ഐശ്വര്യ ഇക്കാര്യം പങ്കുവച്ചത്. താൻ ഇതെക്കുറിച്ച് പറയുന്നത് വ്യൂവേഴ്സിൻ്റെ എണ്ണത്തെ കൂട്ടാനാണെന്ന് ചിലർ പറയുമെന്നും എന്നാൽ അത് കാര്യമാക്കുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. കേരളത്തിൽ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന സംഭവവും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതുമെല്ലാം നടി വിഡിയോയിൽ പറയുന്നുണ്ട്. കേരളത്തിൽ നീതിയും നിയമവും പുലരുന്നില്ല എന്നാണ് ഐശ്വര്യയുടെ വിമർശനം.

ഐശ്വര്യ തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളിലായാലും സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറിൽ മാത്രമേ പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകാൻ പറ്റാത്ത സാഹചര്യം ആണ്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തിൽ നടപ്പാക്കപ്പെടും എന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിൻ്റെ പേര് ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് എന്നും ഐശ്വര്യ വീഡിയോയിൽ പറഞ്ഞു. നരസിംഹം, ബട്ടർഫ്ളൈസ്, സത്യമേവ ജയതേ തുടങ്ങിയ മലയാളം സിനിമകളിലും കൂടാതെ തമിഴ് ഹിന്ദി എന്നിങ്ങനെ നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരമാണ് ഐശ്വര്യ. നടി ലക്ഷ്മിയുടെ മകളാണ്. എന്നാൽ സിനിമാ രം​ഗത്ത് വേണ്ടത്ര അവസരങ്ങൾ ഐശ്വര്യ ഭാസ്കറിന് ലഭിച്ചില്ല. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്ത് തന്നെ വിവാഹവും ചെയ്തു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ വിവാഹബന്ധം പിരിഞ്ഞു. അഭിനയ രം​ഗത്ത് അവസരം കുറഞ്ഞതോടെ ഐശ്വര്യ സോപ്പ് നിർമാണത്തിലേക്ക് ഇറങ്ങിയത് വാർത്തയായിരുന്നു.

More News

മണിപ്പൂർ വിഷയം: കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പൂർ വിഷയം: കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി

ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ്: മത്സര തീയതി മാറ്റിയേക്കും

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ്: മത്സര തീയതി മാറ്റിയേക്കും