യു.എന്നിന്റെ കൊളംബിയ ഓഫിസിന് നേരെ ആക്രമണം
- IndiaGlitz, [Thursday,August 10 2017]
കൊളംബിയയിലെ യു.എന്‍ ഓഫിസിന് നേരെ വിമതരുടെ ആക്രമണം. ആക്രമണത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് വിമതരായ ദേശീയ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. യു.എന്നിന്റെ കലോടോ നഗരത്തിലെ ഓഫിസില്‍ ആയുധങ്ങളുമായെത്തിയ സംഘം ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
എന്നാല്‍ ഫാര്‍ക് വിമത സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ദേശീയ പൊലിസും ഇവരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഇരു സംഘവും കലോട്ടയില്‍ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നും യു.എന്‍ അറിയിച്ചു. കൊളംബിയയിലെ ഏറ്റവും വലിയ വിമത സംഘമാണ് ഫാര്‍ക്.