തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു
- IndiaGlitz, [Tuesday,February 21 2023]
തിരഞ്ഞെടുപ്പ് കമ്മിഷൻ പിരിച്ചുവിടണമെന്ന ആവശ്യമുയർത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. ശിവസേനയുടെ പേരും ചിഹ്നവും ഉദ്ധവ് താക്കറെയ്ക്ക് ഉപയോഗിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാർഥ ശിവസേനയെന്നും കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. ബി.ജെ.പി ഈ വിധത്തിലാണ് മുന്നോട്ടു പോവുന്നതെങ്കിൽ 2024-നു ശേഷം രാജ്യത്ത് ജനാധിപത്യമോ തിരഞ്ഞെടുപ്പോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചിഹ്നവും പേരും രാഷ്ട്രീയ എതിരാളിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെക്ക് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ട്ടി ചിഹ്നത്തിനായി ഇരുവിഭാഗവും അവകാശവാദമുയര്‍ത്തിയിരുന്നു. ഇതോടെ തത്ക്കാലത്തേക്ക് പാര്‍ട്ടി ചിഹ്നം മരവിപ്പിച്ച് ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നല്കാന് കമ്മീഷന് തീരുമാനിക്കുകയായിരുന്നു. തൻ്റെ പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ ബിജെപി ആസൂത്രണം ചെയ്യുകയാണെന്നും ഉദ്ധവ് ആരോപിച്ചു.