ഉദയനിധി സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ ഇന്ന്

ചലച്ചിത്ര നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ മകന്‍ ആണ് ഉദയനിധി സ്റ്റാലിന്‍. സിനിമയുടെ തിരക്കുകള്‍ മൂലമാണു മന്ത്രിപദവി ഏറ്റെടുക്കുന്നതു വൈകിയത്. ഉദയനിധിയുടെ ആദ്യ പൊതുപരിപാടി നാളെ ചെന്നൈ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തോടെ ആരംഭിക്കും.

ഉദയനിധിക്ക് യുവജനക്ഷേമം, കായിക വികസനം, പ്രത്യേക ക്ഷേമപദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. 2009-2011 ൽ കരുണാനിധിയുടെ കീഴിൽ ആദ്യം മന്ത്രിയായും പിന്നീട് ഉപമുഖ്യമന്ത്രി ആയും സ്റ്റാലിൻ ഭരണപരിചയം നേടിയിരുന്നു. ഡിഎംകെ മന്ത്രിസഭയിൽ ഉദയനിധി സ്റ്റാലിൻ ഇരിപ്പിടം ഉറപ്പിക്കുമ്പോൾ തമിഴ്നാട്ടിൽ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയുടെ ഉദയം കൂടിയാണ് പ്രതീക്ഷിക്കുന്നത്.

More News

അര്‍ജൻ്റീന ഫിഫ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അര്‍ജൻ്റീന ഫൈനലിലേക്ക്.

"ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, മന്ത്രി പറഞ്ഞതിൽ വിഷമമില്ല"- നടൻ ഇന്ദ്രൻസ്

ന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല - നടൻ ഇന്ദ്രൻസ്

തെരുവുനായ ശല്യത്തെത്തുടർന്ന് കോളജിന് അവധി

തിരുവനന്തപുരം എൻജിനീയറിങ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചത് തെരുവുനായ ശല്യത്തെത്തുടർന്ന്.

ശ്യാം പുഷ്‌കരൻ്റെ 'തങ്കം'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന 'തങ്കം'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഐഎസ്എല്ലില്‍ അഞ്ചാം പോരാട്ടവും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് മിന്നും ജയം സ്വന്തമാക്കി