ഉദയനിധി സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ ഇന്ന്
Send us your feedback to audioarticles@vaarta.com
ചലച്ചിത്ര നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ മകന്‍ ആണ് ഉദയനിധി സ്റ്റാലിന്‍. സിനിമയുടെ തിരക്കുകള്‍ മൂലമാണു മന്ത്രിപദവി ഏറ്റെടുക്കുന്നതു വൈകിയത്. ഉദയനിധിയുടെ ആദ്യ പൊതുപരിപാടി നാളെ ചെന്നൈ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തോടെ ആരംഭിക്കും.
ഉദയനിധിക്ക് യുവജനക്ഷേമം, കായിക വികസനം, പ്രത്യേക ക്ഷേമപദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. 2009-2011 ൽ കരുണാനിധിയുടെ കീഴിൽ ആദ്യം മന്ത്രിയായും പിന്നീട് ഉപമുഖ്യമന്ത്രി ആയും സ്റ്റാലിൻ ഭരണപരിചയം നേടിയിരുന്നു. ഡിഎംകെ മന്ത്രിസഭയിൽ ഉദയനിധി സ്റ്റാലിൻ ഇരിപ്പിടം ഉറപ്പിക്കുമ്പോൾ തമിഴ്നാട്ടിൽ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയുടെ ഉദയം കൂടിയാണ് പ്രതീക്ഷിക്കുന്നത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments