മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

  • IndiaGlitz, [Wednesday,April 12 2023]

ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റ് ചെയ്ത ഏബൽ ബാബുവിൻ്റെ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഓർത്തഡോക്‌സ്- യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരപരിഹരിക്കാൻ സർക്കാർ ചർച്ച് ബില്ല് പാസാക്കാൻ ഒരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം.

More News

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍

മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍

ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

ആവേശ് ഖാൻ്റെ ആവേശത്തിനെതിരെ നടപടി

ആവേശ് ഖാൻ്റെ ആവേശത്തിനെതിരെ നടപടി

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ്: റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ്: റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും