മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
Send us your feedback to audioarticles@vaarta.com
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റ് ചെയ്ത ഏബൽ ബാബുവിൻ്റെ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഓർത്തഡോക്‌സ്- യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരപരിഹരിക്കാൻ സർക്കാർ ചർച്ച് ബില്ല് പാസാക്കാൻ ഒരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം.
Follow us on Google News and stay updated with the latest!
Comments
- logoutLogout