'ടൂ മെൻ ആർമി': ടൈറ്റിൽ പോസ്റ്റർ റിലീസായി

  • IndiaGlitz, [Wednesday,July 12 2023]

എസ്.കെ കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിച്ച് നിസ്സാർ സംവിധാനം ചെയ്യുന്ന 'ടൂ മെൻ ആർമി' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, ഇന്ദ്രൻസ്, സൈജു കുറുപ്പ്, അനൂപ് മേനോൻ, ബേസിൽ ജോസഫ്, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് ടൂ മെൻ ആർമി. ആവശ്യത്തിൽ അധികം പണം കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ച് എത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് നിസാർ സംവിധാനം ചെയ്യുന്ന ടൂ മെൻ ആർമിയുടെ ഇതിവൃത്തം. രചന: പ്രസാദ് ഭാസ്കരൻ, ഛായാഗ്രഹണം: ദയാനന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിയാസ് മണോലിൽ, സംഗീതം: അജയ് ജോസഫ്, ഗാനരചന: ആന്റണി പോൾ, എഡിറ്റിംഗ്: ജയചന്ദ്രകൃഷ്ണ, മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ: റസൽ നിയാസ്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പിആർഒ: എ എസ് ദിനേശ്.