രാഹുൽ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ്: മാളവ്യയ്‌ക്കെതിരെ കേസ്
Send us your feedback to audioarticles@vaarta.com
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ കേസെടുത്തു. 'രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു’ എന്ന ഉള്ളടക്കമാണ് അമിത് മാളവ്യ പ്രചരിപ്പിച്ച വിഡിയോയിൽ ഉള്ളതെന്നാണ് പരാതി. ഇത് അപകീർത്തികരം ആണെന്നും വ്യാജമാണെന്നും കാട്ടി ഒരു കോൺഗ്രസ്സ് പ്രവർത്തകനാണ് പോലീസിൽ പരാതി നൽകിയത്. ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമം 153 എ, 120 ബി, 505(രണ്ട്), 34 വകുപ്പുകൾ പ്രകാരമാണ് ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ കേസ് എത്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് കേസ് എടുത്തതെന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. ജൂൺ 17നാണ് ‘രാഗാ എക് മോഹ്റ’ എന്ന തലക്കെട്ടിൽ അമിത് മാളവ്യ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. മുൻപും രാഹുൽ ഗാന്ധിക്കെതിരെ അമിത് മാളവ്യ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചിരുന്നു. അമിത് മാളവ്യയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനധെ, നിങ്ങൾക്ക് നിങ്ങളോട് തന്നെ വെറുപ്പ് തോന്നുന്നില്ലേ എന്നാണ് അന്ന് ചോദിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments