തുനിവ് ചിത്രത്തിന് സൗദി അറേബ്യയില്‍ വിലക്ക്
Send us your feedback to audioarticles@vaarta.com
അജിത് നായകനാകുന്ന ചിത്രത്തിൻ്റെ റിലീസിന് സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ട്രാന്സ്ജന്ഡര് കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍, ഇസ്ലാം വിരുദ്ധത, അമിതമായ വയലന്‍സ് എന്നിവയാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിൻ്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ല. ഇത് പൂര്‍ത്തീകരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും തുനിവിന് വിലക്ക് വന്നേക്കുമെന്നും സൂചനകളുണ്ട്.
എച്ച് വിനോദ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന തുനിവിൻ്റെ ഛായാഗ്രാഹണം നിരവ് ഷാ ആണ്. ചിത്രസംയോജനം വേലുക്കുട്ടി. മഞ്ജു വാര്യരോടൊപ്പം വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന 'തുനിവ്'. ജനുവരി 11ന് തിയേറ്ററുകളില്‍ എത്തും.
Follow us on Google News and stay updated with the latest!
Comments
- logoutLogout