ടൊവിനോയുടെ 'അദൃശ്യ ജാലകങ്ങൾ'ഫസ്റ്റ് ലുക്പോസ്റ്റർ പുറത്തിറങ്ങി.

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും ടൊവിനോയും ഒന്നിക്കുന്ന ചിത്രം ഡോ.ബിജു സംവിധാനം ചെയ്യുന്നു. 'അദൃശ്യ ജാലകങ്ങൾ' എന്ന ചിത്രം എല്ലനർ ഫിലിംസ് മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ദ്രൻസ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ജൂഡ് ആന്റണി ഒരുക്കുന്ന 2018, സനൽ കുമാർ ശശിധരൻ്റെ വഴക്ക്, ആഷിഖ് അബുവിൻ്റെ നീലവെളിച്ചം, അജയൻ്റെ രണ്ടാം മോഷണം, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഇനി പുറത്തുവരാനുള്ളത്. വഴക്ക് എന്ന ചിത്രത്തിന് ശേഷം ടൊവിനോ നിർമ്മിക്കുന്ന രണ്ടാമെത്തെ സിനിമ കൂടിയാണ് അദൃശ്യ ജാലകങ്ങൾ. ചിത്രത്തിൽ ടൊവിനോ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. തൻ്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് ഫസ്റ്റ് ലുക് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.