ചിത്രീകരണത്തിനിടെ ടൊവിനോ തോമസ്സിന് പരിക്ക്
Send us your feedback to audioarticles@vaarta.com
സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ലാൽ ജൂനിയറിൻ്റെ ‘നടികര്‍ തിലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിൻ്റെ കാലിനാണ് പരുക്കേറ്റിരിക്കുന്നത്. ടൊവിനോ തോമസിൻ്റെ പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചയോളം വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിന് ഇടയിലാണ് പരിക്കു പറ്റിയത്. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ ലാൽ ജൂനിയർ പറഞ്ഞു. ഇപ്പോൾ നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ എല്ലാ വർഷവും നടക്കുന്ന അന്തർദേശിയ പുരസ്‌കാരമായ സ്‌പെറ്റിമിയസ് അവാർഡ് നോമിനേഷൻ പട്ടികയിൽ ടോവിനോ തോമസിൻ്റെ പേരും ഉൾപെടുത്തിയിരിക്കുകയാണ്. 2018 എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് നടന് ഇങ്ങനൊരു നോമിനേഷൻ പട്ടികയിൽ സ്ഥാനം ലഭിച്ചത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com