ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയൻ്റെ രണ്ടാം മോഷണം' ടീസർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആർ.എമ്മിൻ്റെ (അജയൻ്റെ രണ്ടാം മോഷണം) ആദ്യത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി കൊണ്ടാണ് പുത്തൻ ടീസർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ള ടീസർ ആണ് പുറത്തിറങ്ങിയത്. ഹിന്ദി ടീസർ നടൻ ഹൃത്വിക് റോഷനും, തമിഴ് ടീസർ സംവിധായകൻ ലോകേഷ് കനകരാജ്, നടൻ ആര്യയും എന്നിവർ, കന്നട ടീസർ നടൻ രക്ഷിത് ഷെട്ടിയും, തെലുങ്ക് ടീസർ നടൻ നാനിയും, മലയാളം ടീസർ നടൻ പൃഥ്വിരാജ് ആണ് പുറത്തിറക്കിയത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയൻ്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. പൂർണമായും 3D യിൽ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ 35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. സംഗീതം: ദിബു നൈനാൻ തോമസ്, വിതരണം: മാജിക് ഫ്രെയിംസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം, ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെൻസ്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ പി.ആർ.ഓ -വൈശാഖ് സി വടക്കേവീട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments