ടോവിനോ ചിത്രം 'അദൃശ്യ ജാലകങ്ങൾ': ട്രെയിലർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ടോവിനോ തോമസിനെ നായകനാക്കി ഡോ.ബിജു രചനയും സംവിധാനവും ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങൾ’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസിന് വേണ്ടി ടോവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിക്കി കെജ് ആണ് ചിത്രത്തിൻ്റെ സംഗീതം. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ (എഫ്.ഐ.എ.പി.എഫ്) അംഗീകാരമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ടാലിൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള ചിത്രമായിരിക്കും 'അദൃശ്യ ജലകങ്ങൾ'. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ഇത്. ചിത്രത്തിൻ്റെ വി.എഫ്.എക്സ് യെസ് സ്റ്റുഡിയോസും ഡി.ഐ വിസ്ത ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും നിർവഹിച്ചിരിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും, മാരി നോബ്രെയും എഴുതിയ വരികൾ ജോബ് കുര്യൻ, മാരി നോബ്രെ എന്നിവർ ആലപിച്ചിരിക്കുന്നു. ഡേവിസ് മാനുവൽ ആണ് ചിത്രത്തിൻ്റെ എഡിറ്റർ ആൻഡ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com