close
Choose your channels

മോൻസൻ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം

Monday, July 10, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മോൻസൻ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം

മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണ സംഘം. കൂടുതൽ പേർ ഇനിയും പ്രതിപ്പട്ടികയിലേക്ക് വരുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ കേസിലാണ് നിർണായകമായ കാര്യങ്ങൾ വെളിപ്പെട്ടത്.

കെ സുധാകരൻ പ്രതിചേർക്കപ്പെട്ട മോൻസൻ മാവുങ്കലിൻ്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നീക്കത്തിലേക്ക് കടക്കുകയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. മോൻസൻ്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സർവ്വീസിൽ ഇരിക്കുന്നവരും അല്ലാത്തവരും ആയ ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം നിലവിൽ പ്രതി ചേർക്കപ്പെട്ട മുൻ ഡിഐജി എസ് സുരേന്ദ്രൻ്റെയും, ഐജി ജി.ലക്ഷ്മണയുടേ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment