മലയാളത്തിൻ്റെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ സുദിനം

  • IndiaGlitz, [Friday,July 28 2023]

മലയാളത്തിൻ്റെ പ്രിയതാരം ദുൽഖർ സൽമാന് ഇന്ന് 37-ാം ജന്മദിനം. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകൾ നേരുകയാണ് സഹപ്രവർത്തകർ. നിരവധി ആരാധകരാണ് അര്‍ധരാത്രി മുതല്‍ ദുല്‍ഖറിൻ്റെ വീടിന് മുന്നില്‍ ആശംസകള്‍ അറിയിക്കാനായി എത്തുന്നത്. 2012-ല്‍ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ദുല്‍ഖറിൻ്റെ അരങ്ങേറ്റം. അഞ്ജലി മേനോൻ്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ ആയിരുന്നു രണ്ടാമത്തെ ചിത്രം. ‘വായ് മൂടി പേസലാം’ ആയിരുന്നു ദുല്‍ഖറിൻ്റെ ആദ്യ തമിഴ് ചിത്രം. ‘ഓകെ കണ്‍മണി’ എന്ന മണിരത്‌നം ചിത്രമാണ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ ചിത്രങ്ങളിലൊന്ന്.

'മഹാനടി’ എന്ന ചിത്രത്തില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുല്‍ഖര്‍ തെലുങ്ക് സിനിമാ ലോകത്തിൻ്റെയും സ്നേഹം കവർന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 40 ലേറെ സിനിമകളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞ ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. കർവാൻ, ദി സോയാ ഫാക്ടർ, ചുപ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലും ദുൽഖർ തൻ്റെ കയ്യൊപ്പു പതിപ്പിച്ചു. അഭിനയത്തിൻ്റെ കൂടെ നിർമാണ രംഗത്തും സജീവമാണ് ദുൽഖർ. കിംഗ് ഓഫ് കൊത്തയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ദുൽഖർ ചിത്രം. ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണിത്.

More News

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ്‌ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ്‌ ജയം

ഭീഷണി പ്രസംഗം: പി.ജയരാജനെതിരെ പരാതി

ഭീഷണി പ്രസംഗം: പി.ജയരാജനെതിരെ പരാതി

പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് മന്ത്രി ആർ.ബിന്ദു

പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് മന്ത്രി ആർ.ബിന്ദു

സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ ആരു കേൾക്കാൻ'; ഓണം റിലീസിന് ഒരുങ്ങുന്നു

സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ ആരു കേൾക്കാൻ'; ഓണം റിലീസിന് ഒരുങ്ങുന്നു