സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഇന്ന് മുപ്പത്തി ഒൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് മന്ത്രി വി ശിവൻകുട്ടി ജന്മദിനാശംസകൾ നേർന്നു. ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചു കൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്.

ഇന്ത്യക്കായി 92 ഗോളുകൾ, രാജ്യാന്തര ഫുട്ബോളിൽ രാജ്യത്തിന് വേണ്ടി നിലവിൽ സജീവ കളിക്കാരായ ഗോൾ വേട്ടക്കാരിൽ മൂന്നാമൻ, SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, ഖേൽ രത്ന നേടിയ ആദ്യ ഫുട്ബോൾ താരം, ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി. ജന്മദിന ആശംസകൾ ക്യാപ്റ്റൻ എന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പുഷ്‌കാസുമെല്ലാം രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് പിന്നിലാണ്. ഛേത്രി ഉടൻ രാജ്യാന്തര ഫുട്ബോളിൽ 100 ​ഗോൾ പൂർത്തിയാക്കും എന്ന് ഇന്ത്യൻ മുൻ ഇതിഹാസ താരം ഐ എം വിജയൻ പറഞ്ഞു. ഇന്ത്യയുടെ ശ്രമം അടുത്ത സുനിൽ ഛേത്രിയെ കണ്ടെത്തുക ആണെന്നും ഈയവസരത്തിൽ വ്യക്തമാക്കി.
 

More News

ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ

അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

'Spark L.I.F.E' ടീസറിനായി ആവേശഭരിതരായ് പ്രേക്ഷകർ

'Spark L.I.F.E' ടീസറിനായി ആവേശഭരിതരായ് പ്രേക്ഷകർ