സാമന്തക്ക് ഇന്നു പിറന്നാൾ ദിനം: ക്ഷേത്രം പണിത് ആരാധകൻ
Send us your feedback to audioarticles@vaarta.com
നടി സാമന്തക്ക് ഇന്നു പിറന്നാൾ സുദിനം. ഒരു നല്ല വര്‍ഷമായിരിക്കും ഇതെന്നാണ് സാമന്ത ഇന്നലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‍തത്. സാമന്തയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്. താരത്തിന്റെ 36-ാം പിറന്നാൾ ദിവസമായ ഇന്ന് ജീവിത വഴികൾ ഓർത്ത് സാമന്ത കുറച്ചു ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് എഫക്റ്റിൽ പങ്കുവച്ച ചിത്രത്തിനു താഴെ “എനിക്ക് 16 വയസ്സായിരുന്നപ്പോൾ” എന്നാണ് താരം കുറിച്ചത്. സാമന്ത ഏറെ സ്നേഹിക്കുന്ന തന്റെ അരുമകളായ ഹഷ്, സാഷ എന്ന പട്ടി കുട്ടികളുടെ ചിത്രവും പോസ്റ്റിലുണ്ട്.
പിറന്നാൾ ദിനത്തിൽ താരത്തിനായി ഒരു ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുകയാണ് സാമന്തയുടെ കടുത്ത ആരാധകനായ തെനാലി സന്ദീപ്. ആന്ധ്രാപ്രദേശിലെ ബപട്‌ലയ്ക്കടുത്തുള്ള ആലപ്പാടു ഗ്രാമത്തിൽ തന്‍റെ താമസ സ്ഥലത്താണ് സന്ദീപ് തന്‍റെ ഇഷ്ട നടിക്കായി ക്ഷേത്രം നിര്‍മ്മിച്ചത്. സാമന്തയുടെ വിഗ്രഹവും അമ്പലത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തെലുങ്ക്, തമിഴ് സിനിമാ മേഖലയിൽ അഭിനയിച്ചു കൊണ്ട് അഭിനയ ജീവിതം ആരംഭിച്ച നടിയാണ് സാമന്ത. നാല് ഫിലിം ഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഗുണശേഖര്‍ സംവിധാനം ചെയ്ത 'ശാകുന്തളം' ആണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എന്നാൽ 'ശാകുന്തള'ത്തിന് തിയറ്ററില്‍ മികച്ച പ്രതികരണം നേടാനായിരുന്നില്ല. ശിവ നിര്‍വാണ തിരക്കഥയും സംവിധാനവും ചെയ്ത 'ഖുഷി' എന്ന ചിത്രമാണ് സാമന്തയുടേതായി ഇനി ചിത്രീകരിക്കാനുള്ളത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com