ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍
Send us your feedback to audioarticles@vaarta.com
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ഇന്ന് 36 വയസ്സ്. ലോകകപ്പിൽ മുത്തമിട്ട ശേഷമുള്ള ആദ്യ ജന്മദിനമാണ് മെസ്സിയുടേത്. അത് വലിയ രീതിയിൽ ആഘോഷമാക്കുകയാണ് ആരാധകർ. 1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിൻ്റെ എഫ്സി ബാഴ്‌സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.
മെസ്സി തൻ്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി. 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-മത്തെ തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2022- ലെ ഫിഫ ലോകകപ്പിൽ അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ്ബിൻ്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപ്പോർട്ട്. 2025 വരെയാകും ക്ലബ്ബും മെസിയുമായുള്ള കരാര്‍.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com