ജഗതി ശ്രീകുമാറിന് ഇന്ന് 72-ാം പിറന്നാള്‍
Send us your feedback to audioarticles@vaarta.com
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാൾ സുദിനം. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ ജഗതിക്ക് ജന്മദിന ആശംസകളുമായി രംഗത്തെത്തി. 2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തു വെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയ പാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുക ആയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 2022ല്‍ 'സിബിഐ' സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
തിരുവനന്തപുരത്തു ജനിച്ച അദ്ദേഹത്തിൻ്റെ അച്ഛൻ പരേതനായ പ്രമുഖ നാടകാചാര്യൻ ജഗതി എൻ കെ ആചാരിയും അമ്മ പരേതയായ പൊന്നമ്മാളും ആയിരുന്നു. വിവിധ സിനിമകളിലെ അഭിനയത്തിന് ജഗതി ശ്രീകുമാർ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കി. കൂടാതെ രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും രണ്ടെണ്ണത്തിന് തിരക്കഥയും എഴുതി. 2011 ൽ മികച്ച ഹാസ്യ താരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രേംനസീർ എന്ന അതുല്യ പ്രതിഭയ്ക്ക് ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ അഭിനയിച്ച കലാകാരൻ കൂടി ആണദ്ദേഹം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com