എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രക്ക് ഇന്നു സമാപനം
Send us your feedback to audioarticles@vaarta.com
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്ന് വൈകിട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് സമാപിക്കും. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്. 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് ജാഥ സമാപിക്കുന്നത്. തില്ലേങ്കേരി ബന്ധത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിർദ്ദേശങ്ങൾക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ അസാന്നിധ്യവും ഇതിനിടയിൽ വിവാദങ്ങളായി. തൃശൂരിലെ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് ഇറക്കി വിട്ടതും കെ റെയിൽ അപ്പക്കഥയും സുരേഷ് ഗോപിക്ക് നൽകിയ മറുപടിയും വാർത്തയായിരുന്നു. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലും ഇഡി നടപടികൾ ഏറ്റുപിടിച്ച് സ്വപ്ന സുരേഷ് ഉന്നയിച്ച ഒത്തുതീര്‍പ്പ് ആരോപണത്തിൽ എംവി ഗോവിന്ദന് മാനനഷ്ടക്കേസ് ഫയൽ ചെയ്യേണ്ടിയും വന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout