സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ
- IndiaGlitz, [Thursday,March 02 2023]
പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംസാരിച്ചു. സിലിണ്ടർ ഗ്യാസിൻ്റെ കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല ചെയ്തത് മറിച്ച് പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു എന്നാണ് സുരേന്ദ്രൻ്റെ ന്യായീകരണം. സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിലക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വര്‍ധിപ്പിച്ചതോടെ ഗാര്‍ഹിക സിലിണ്ടറിൻ്റെ വില 1110 രൂപയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപയും വര്‍ധിപ്പിച്ചു. നേരത്തെ 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇതോടെ 2124 രൂപയായി.