'ടൈഗര്‍ നാഗേശ്വര റാവു' വിന്‍റെ റിലീസിങ് തീയതി പുറത്ത്

  • IndiaGlitz, [Thursday,August 03 2023]

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിൻ്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു' വിന്‍റെ റിലീസിങ് തീയതി അണിയറ പ്രവർത്തകർ പുറത്തു വിട്ടു. രവി തേജ നായകനാകുന്ന ചിത്രം ഒക്ടോബർ 20നാണ് തിയറ്ററുകളിൽ എത്തുന്നത്. നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍ സ്റ്റാര്‍സിൻ്റെ ശബ്ദത്തിലാണ് വിഡിയോ പുറത്തു വന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനാണ് ശബ്ദം നൽകിയത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍, പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്, പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍, കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ, സംഭാഷണം: ശ്രീകാന്ത് വിസ്സ, സംഗീത സംവിധാനം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: ആര്‍ മതി.