'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് 24ന്

  • IndiaGlitz, [Tuesday,May 23 2023]

വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങി തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്‌ടിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു. മേയ് 24നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ അഞ്ചു ഭാഷകളില്‍ നിന്നുള്ള സൂപ്പര്‍സ്റ്റാര്‍സ് പുറത്തിറക്കുക. മലയാളം പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കുമ്പോള്‍, തെലുഗു വെങ്കടേഷും, ഹിന്ദി ജോണ്‍ എബ്രഹാമും, കന്നഡ ശിവ രാജ്കുമാറും, തമിഴ് കാര്‍ത്തിയുമാണ് പുറത്തിറക്കുക. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക്‌ അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസര്‍. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക. അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീത സംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല.

More News

ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

പുലിമുരുകനെ മറികടന്ന് '2018'

പുലിമുരുകനെ മറികടന്ന് '2018'

ഡോ.വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

ഡോ.വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം