'ടൈഗർ നാഗേശ്വര റാവു' അവസാന ഷെഡ്യൂളിന് തുടക്കമായി
Send us your feedback to audioarticles@vaarta.com
രവിതേജ-വംശീ-അഭിഷേക് അഗർവാൾ ആർട്സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു അവസാന ഷെഡ്യൂൾ ആരംഭിച്ചു. വംശിയുടെ സംവിധാനത്തിൽ മാസ് മഹാരാജ രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു 2023ൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. അഭിഷേക് അഗർവാൾ ആർട്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വൻ ബജറ്റിലാണൊരുങ്ങുന്നത്. ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് ആരംഭിച്ചു. അവസാന ഷെഡ്യൂളിൽ കോർ ടീമിനെ പങ്കെടുപ്പിച്ചുള്ള ചില നിർണായക സീക്വൻസുകളാണ് ചിത്രീകരിക്കുന്നത്. അനൗൺസ് ചെയ്ത സമയം മുതൽ സിനിമ വലിയ ചർച്ചയായിരുന്നു. ടൈറ്റിലിനും പ്രീ-ലുക്ക് പോസ്റ്ററിനുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.
എഴുപതുകളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളൻ്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. രവി തേജയുടെ ശരീരഭാഷയും ഡയലോഗുകളും ഗെറ്റപ്പും തികച്ചും വ്യത്യസ്തമാണെന്ന് മാത്രമല്ല ഇത് ഒരിക്കലും രവി തേജയ്ക്ക് വെറുമൊരു കഥാപാത്രമായിരിക്കില്ല. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് നായികമാരായി എത്തുന്നത്. ആർ മഥി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്. രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ ആണ് അഭിനേതാക്കൾ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com