ഹൃദയം കൊണ്ട് തൃശൂർ ഇങ്ങെടുക്കും, എടുത്തു കൊണ്ടേയിരിക്കും: സുരേഷ് ഗോപി
Send us your feedback to audioarticles@vaarta.com
തൃശൂര്‍ കൈകൊണ്ട് എടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാന്‍ ഈ തൃശൂര്‍ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും, തെരഞ്ഞെടുപ്പ് കാലത്തെ തൻ്റെ വൈറല്‍ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശം ഉണ്ടായപ്പോഴാണ് സുരഷ് ഗോപിയുടെ ഇത്തരത്തിലുള്ള പ്രതികരണം. നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപികയുടെ പ്രസംഗത്തിനിടെ മറുപടിയായി തിരികെ മൈക്കിനടുത്തെത്തിയാണ് സുരേഷ് ഗോപി ഇങ്ങനെ പ്രതികരിച്ചത്.
ജപ്തി നടപടികള്‍ നേരിടാനിരുന്ന കുടുംബത്തിന് നാല് ലക്ഷം രൂപ പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് നന്ദി രേഖപ്പെടുത്തുന്നതിനിടെയാണ് അധ്യാപിക ഇങ്ങനെ പരാമർശിച്ചത്. തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന് എന്നായിരുന്നു സ്കൂളിലെ പ്രധാന അധ്യാപികയുടെ പരാമർശം. ബാങ്കിൽ ജപ്തിയുടെ വക്കിലായ ആധാരം സഹപാഠികൾ തിരിച്ചെടുത്തു നൽകിയ റിതുരാജിന് വീടു വയ്ക്കാൻ 4 ലക്ഷം രൂപ നൽകുമെന്നു വേദിയിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചത് ഇരട്ടി സന്തോഷം നൽകുന്നതായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com