ഭീഷണി പ്രസംഗം: പി.ജയരാജനെതിരെ പരാതി

  • IndiaGlitz, [Friday,July 28 2023]

ഭീഷണി പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്നാണ് ജയരാജൻ പ്രസംഗത്തിൽ ഭീഷണി മുഴക്കിയത്. ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുള്ളതാണ് പി.ജയരാജൻ്റെ പ്രസംഗമെന്ന് പരാതിയില്‍ ആരോപിച്ചു.

തലശേരിയില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ യുവമോര്‍ച്ച നേതാവ് കെ.ഗണേഷ് പ്രകോപനപരമായി പ്രസംഗിച്ചത് പരാമര്‍ശിച്ചായിരുന്നു പി.ജയരാജൻ്റെ പ്രസംഗം. ഇതിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്തു വന്നിട്ടുണ്ട്. കൊലവിളി പരാമര്‍ശം നടത്തിയ പി ജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. എ എന്‍ ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും തുടരുക തന്നെ ചെയ്യുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷൻ വ്യക്തമാക്കി. മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലത് ആണെന്ന് പ്രഫുൽകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ഷംസീറിനുള്ള പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഷംസീർ പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പൊലീസിനെയും വിന്യസിക്കുന്നുണ്ട്.

More News

പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് മന്ത്രി ആർ.ബിന്ദു

പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് മന്ത്രി ആർ.ബിന്ദു

സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ ആരു കേൾക്കാൻ'; ഓണം റിലീസിന് ഒരുങ്ങുന്നു

സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ ആരു കേൾക്കാൻ'; ഓണം റിലീസിന് ഒരുങ്ങുന്നു

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

'മട്ക'; പൂജ ചടങ്ങുകളോടെ ലോഞ്ചിങ്ങ് നടന്നു

'മട്ക'; പൂജ ചടങ്ങുകളോടെ ലോഞ്ചിങ്ങ് നടന്നു

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു