പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട: കായിക മന്ത്രി വി. അബ്ദുറഹ്മാൻ
- IndiaGlitz, [Monday,January 09 2023] Sports News
തിരുവനന്തപുരം കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി വിവാദം. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നപ്പോൾ ആണ് കായിക മന്ത്രിയുടെ ഇത്തരത്തിലുള്ള വിവാദപരമായ ന്യായീകരണം. പട്ടിണി കിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി വർദ്ധനവിനെ കായികമന്ത്രി വി.അബ്ദുറഹ്മാൻ ന്യായീകരിച്ചത്.
കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860ഉും ആയി ഉയരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ നികുതിയിളവ് ഉണ്ടായിരുന്നിട്ടും ജനങ്ങൾക്കു ഗുണം കിട്ടിയില്ല. ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടുപോയി. സർക്കാരിനു കിട്ടേണ്ട പണം കിട്ടണം. നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.