തോമസ് കെ തോമസ് എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്ത്

  • IndiaGlitz, [Tuesday,August 08 2023]

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ നടപടിയെടുത്ത് എന്‍സിപി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് ആണ് നടപടി. തോമസ് കെ തോമസിനെതിരെ പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ച് എന്‍സിപി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ എന്നിവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ തോമസ് എംഎല്‍എ യുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. തോമസ് കെ തോമസിന് പക്വതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചതോടെയാണ് സംസ്ഥാന എന്‍സിപിയിലെ ഭിന്നത കൂടുതല്‍ വെളിവായത്. ഇതിന് പിന്നാലെ സംസ്ഥാന എന്‍സിപിയിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയയ്ക്കുകയായിരുന്നു. എംഎൽഎയെ എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി അധ്യക്ഷൻ ശരത്പവാർ അറിയിച്ചു.

More News

മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി

മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ

ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ

ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം ഉപകാരസ്മരണ: രമേശ് ചെന്നിത്തല

ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം ഉപകാരസ്മരണ: രമേശ് ചെന്നിത്തല