കെസി വേണുഗോപാലിൻ്റെ വീട്ടിൽ മോഷണം; അന്വേഷണം ഊർജിതമാക്കി
Send us your feedback to audioarticles@vaarta.com
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. എംപിയുടെ ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിൽ ആണ് മോഷണം നടന്നത്. ജനൽക്കമ്പികൾ ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ലെറ്റർ പാഡ്, ചെക്ക്ലീഫുകൾ, വാച്ചുകൾ, ഫയലുകൾ എന്നിവ കവർന്നു. ഓഫീസ് മുറിയിലെയും കിടപ്പു മുറിയിലെയും അലരമാരകളിലെ ഫയലുകൾ അലങ്കോലമാക്കി.
വ്യാഴം രാത്രി 11 വരെ ഓഫിസ് സെക്രട്ടറി ഷേക്ക് അജ്മൽ പാഷ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൂർദീൻകോയ എന്നിവർ ഇവിടെ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 11ന് അജ്മൽ ഓഫിസിൽ എത്തിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. വീടിൻ്റെ പിൻഭാഗത്തെ ജനൽ കമ്പികൾ ഇളക്കിയാണു കള്ളൻ അകത്തു കടന്നത്. ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നെന്നാണു ജീവനക്കാർ ആദ്യം കരുതിയത് എങ്കിലും പരിശോധനയിൽ ഇവ നഷ്ടമായില്ലെന്നു വ്യക്തമായി. പോലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. മണം പിടിച്ച പോലീസ് നായ കളർകോട് ഭാഗത്തേക്കാണ് ഓടിയത്. ആലപ്പുഴ കൈതവന വാർഡിലാണ് വീട്. ഇതിനു സമീപമുള്ള രണ്ടു വീടുകളിൽ അടുത്തിടെ മോഷണം നടന്നിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout