സംസ്ഥാനത്ത് രണ്ടു ദിവസം തീയേറ്ററുകൾ അടച്ചിടും
Send us your feedback to audioarticles@vaarta.com
കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു. 2018 സിനിമ, കരാർ ലംഘിച്ച് ഒടിടിക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ പറഞ്ഞു.
മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും വലിയ ഹിറ്റായ ‘2018’ ജൂൺ 7ന് സോണി ലൈവിലൂടെ ഒടിടി റിലീസിനെത്തുകയാണ്. സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ 2018 ചിത്രം പുറത്തിറങ്ങി 33ാം ദിവസമാണ് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. മലയാളം വെബ് സിരീസുകളുടെ വരവോടെ തീയേറ്ററുകൾ കടുത്ത പ്രതിസന്ധിയിലാകും എന്നാണ് ഫിയോക് പറയുന്നത്. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്നും പ്രദർശനം തുടരുമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംഘടന അറിയിച്ചു.
Follow us on Google News and stay updated with the latest!
Comments