വനിതാ സംവരണ ബില്‍ പാർലമെന്‍റിൽ അവതരിപ്പിച്ചു

  • IndiaGlitz, [Tuesday,September 19 2023]

വനിതാ സംവരണ ബിൽ നിയമ മന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതി ആയിട്ടാണ് കേന്ദ്ര നിയമ മന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ലോക്സഭയിലും നിയമ സഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍. വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌ സഭയിലെ വനിതാ എം പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

ബില്‍ നിയമം ആകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുന: നിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാജ്യ സഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.