പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

  • IndiaGlitz, [Monday,July 31 2023]

സൈജു കുറുപ്പ്-സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് എന്നിവർ ആലപിച്ച പാപ്പച്ച...പാപ്പച്ച... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു. അജു വർഗ്ഗീസ്, വിജയ രാഘവൻ, ജഗദീഷ്, ജോണി ആൻ്റെണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവർ ആണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം: ശ്രീജിത്ത് നായർ, എഡിറ്റർ: രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കല: വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂമ് ഡിസൈൻ: സുജിത് മട്ടന്നൂർ, മേക്കപ്പ്: മനോജ്, കിരൺ, ചീഫ് അസ്സോ ഡയറക്ടർ: ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ: ലിബിൻ വർഗീസ്, പ്രൊഡ.എക്സിക്യട്ടീവ്: പ്രസാദ് നമ്പിയൻക്കാവ്.

More News

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

തിരച്ചിൽ വിഫലം; കാണാതായ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി

തിരച്ചിൽ വിഫലം; കാണാതായ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സര ക്രമമായി

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സര ക്രമമായി