അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പ്: വെള്ളാപ്പള്ളി നടേശൻ
Send us your feedback to audioarticles@vaarta.com
കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ പ്രവർത്തനത്തിന് ആയാലും പൊതു പ്രവർത്തനത്തിന് ആയാലും സ്വഭാവശുദ്ധി വേണം. മുഖം മിനുക്കാനായി പിണറായി സർക്കാർ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചു. "സ്വഭാവ ശുദ്ധിയില്ലാത്ത ആളെയാണോ മന്ത്രിയാക്കുന്നത്, വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ്. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ്.''- കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com