14 ഫെബ്രുവരി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ക്ലൗഡ് 9 സിനിമാസിൻ്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നു. അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു തീവ്ര പ്രണയത്തിൻ്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ അനുഭവം ആയിരിക്കും സമ്മാനിക്കുക. അന്തരിച്ച പ്രശസ്ത ഗായകൻ, എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ മകൻ എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നു.
ഹരിത്ത്, നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ,സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്റണി, ചാരു കേഷ്, റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്, അമല ഗിരീശൻ, ആരതി നായർ, അപൂർവ്വ ശശികുമാർ, ഐശ്വര്യനമ്പ്യാർ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവർ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ, സുനിൽ കട്ടിനാൽ, ഛായാഗ്രഹണം: രാഹുൽ സി വിമല, തിരക്കഥ സംഭാഷണം: അനിൽ പരമേശ്വരൻ, എഡിറ്റിംഗ്: ജോമോൻ സിറിയക്, ചീഫ് അസോ.ഡയറക്ടർ: ജയേന്ദ്ര ശർമ, ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്: പത്മവിഭൂഷൺ ഡോക്ടർ കെ ജെ യേശുദാസ്, പത്മഭൂഷൺ കെ എസ് ചിത്ര, എസ്പി ചരൺ, മാതംഗി അജിത് കുമാർ, വിജയ് ചമ്പത്ത്, ഡോക്ടർ കെ പി നന്ദകുമാർ, ഗാനരചന: ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, ശ്രീകുമാർ ബാലകൃഷ്ണൻ, സംഗീതം: വിജയ് ചമ്പത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ശ്യാം സരസ്, ആർട്ട് ഡയറക്ടർ: മുരളി ബേപ്പൂർ, കോസ്റ്റുംസ്: ദേവൻ കുമാരപുരം, മേക്കപ്പ്: ഷനീജ് ശില്പം, പോസ്റ്റർ ഡിസൈൻ: മനോജ് ഡിസൈൻസ്, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com