നിഗൂഢത ഉണർത്തി തങ്കം ട്രെയ്ലർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കത്തിൻ്റെ ട്രെയ്ലർ പുറത്തിറങ്ങി. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി,ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. നിഗൂഢതയും ദുരൂഹതയും ഇഴചേർത്ത കഥാവഴിയാണ് ചിത്രത്തിന് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കരിയറിൽ ഇതുവരെ കാണാത്ത രീതിയിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നത്. ദംഗൽ,അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിൻ്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ച ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ. ഭാവന റിലീസാണ് ജനുവരി 26ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com