പൃഥ്വിരാജ് ചിത്രം കാപ്പയുടെ ട്രൈലെർ പുറത്തിറങ്ങി

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ പുറത്തിറങ്ങി ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപൻ്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിൻ്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്.

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സംവിധാനം-ഷാജി കൈലാസ്, നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ, തിരക്കഥ - ജി ആർ ഇന്ദുഗോപൻ, ഛായാഗ്രഹണം- ജോമോൻ ടി ജോൺ, എഡിറ്റർ-ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഓ - ശബരി.

More News

മഞ്ജു വാര്യർടെ 'ആയിഷ'- റിലീസ് തീയതി പ്രഖ്യാപിച്ചു.

മഞ്ജു വാര്യരെ കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രംആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും.

മഹേഷ് നാരായണൻ്റെ അറിയിപ്പ് ഡിസംബർ 16ന്

മഹേഷ് നാരായണൻ്റെ പുതിയ ചിത്രം അറിയിപ്പ് ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു.

ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതിയായ ഗ്രീഷ്മ മൊഴി മാറ്റി പറഞ്ഞു

ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതിയായ ഗ്രീഷ്മ മൊഴി മാറ്റി പറഞ്ഞു

മികച്ച സംവിധായകൻ ബേസിൽ ജോസഫ്

സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി ബേസിൽ ജോസഫിനെ തിരഞ്ഞെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.