ആസിഫ് അലി ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽ എൽ പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന 'ഒറ്റ' യുടെ നിർമാതാവ് എസ് ഹരിഹരൻ ആണ്. കഥ: കിരൺ പ്രഭാകർ. സംഗീതം: എം ജയചന്ദ്രൻ. ഗാനങ്ങൾ: വൈരമുത്തു, റഫീക്ക് അഹമ്മദ്. ആലാപനം: എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ്. ഛായാഗ്രഹണം: അരുൺ വർമ്മ. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കുമാർ ഭാസ്കർ. സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയകുമാർ. എഡിറ്റർ: സിയാൻ ശ്രീകാന്ത് എന്നിവരാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 27ന് ചിത്രം തിയറ്ററുകളിൽ എത്തും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com