close
Choose your channels

'ആദിപുരുഷി'ൻ്റെ ട്രെയിലർ റിലീസായി

Wednesday, May 10, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആദിപുരുഷിൻ്റെ ട്രെയിലർ റിലീസായി

പ്രഭാസ്, കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമായ ആദിപുരുഷിൻ്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ചിത്രത്തിൻ്റെ ടീസർ വി.എഫ്.എക്സ് കാർട്ടൂണിന് സമാനമാണെന്നായിരുന്നു ഉയർന്ന വിമർശനം. എന്നാൽ ട്രെയിലർ റിലീസ് ചെയ്തതിനു പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ.

രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ചിത്രത്തില്‍ പ്രഭാസ് ശ്രീരാമനായും ബോളിവുഡ് താരസുന്ദരി കൃതി സനോന്‍ സീതാദേവിയായും സെയ്ഫ് അലിഖാന്‍ രാവണനായും എത്തും. 3Dയിലാണ് ആദിപുരുഷ് ഒരുങ്ങുന്നത്. വി.എഫ്. എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലായാണ് പ്രദർശനത്തിന് എത്തുന്നത്. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 16ന് ചിത്രം തിയറ്ററുകളിൽ എത്തും.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment