പാന്‍ ഇന്ത്യന്‍ ചിത്രം 'സിക്കാഡ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • IndiaGlitz, [Monday,July 24 2023]

ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിൻ്റെ ടൈറ്റില്‍ ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും നടന്‍ ടൊവീനോ തോമസ് നിര്‍വഹിച്ചു. മലയാള സിനിമയിലെ അറുപതോളം പ്രമുഖര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചു. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന സിക്കാഡ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്.

നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിലൂടെയാണ് ശ്രീജിത്ത് ഇടവന സംഗീത പ്രേമികളുടെ ഇഷ്ടം നേടുന്നത്. സിക്കാഡയുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു. യുവടന്‍ രജിത് പത്തു വര്‍ഷത്തിനു ശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുകയാണ്, ഈ ചിത്രത്തിലൂടെ. ഗായത്രി മയൂര നായികയായി എത്തുന്നു. ഛായാഗ്രഹണം: നവീന്‍ രാജ്, എഡിറ്റിംങ്: ഷൈജിത്ത് കുമരന, ഗാനരചന: വിവേക് മുഴക്കുന്ന്, കലാസംവിധാനം: ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം: ജെസിയ ജോര്‍ജ്, നൃത്തസംവിധാനം: റ്റീഷ്യ, മേക്കപ്പ്: ജീവ, കോ–പ്രൊഡ്യൂസര്‍: ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, സ്റ്റില്‍സ്: അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍: മഡ് ഹൗസ്. ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിക്കാഡ ഉടൻ പ്രദർശനത്തിനെത്തും.

More News

മണിപ്പൂർ വിഷയം; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു

മണിപ്പൂർ വിഷയം; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു

ഫെഫ്സിയുടെ തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും: വിനയൻ

ഫെഫ്സിയുടെ തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും: വിനയൻ

നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി

നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി

ഗണേഷ് കുമാറിനെ വിമർശിച്ച് നടൻ വിനായകൻ

ഗണേഷ് കുമാറിനെ വിമർശിച്ച് നടൻ വിനായകൻ

23 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്: ചാണ്ടി ഉമ്മൻ

23 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്: ചാണ്ടി ഉമ്മൻ