ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • IndiaGlitz, [Tuesday,October 24 2023]

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ നടൻ മോഹൻ ലാൽ പ്രകാശനം ചെയ്തു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം വിജയദശമി ദിനത്തിൽ ഒക്ടോബർ 24-ന് കൊടുങ്ങല്ലൂരിൽ ആരംഭിക്കും.

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കുസ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൾവ തുടങ്ങിയവരുടെ സഹ സംവിധായകനായി ഇരുപതു വർഷമായി പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ് ആണ് സംവിധാനം. കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യ പ്രധാന്യം നൽകി കൊണ്ട് ആര്യൻ വിജയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും ആണ് പ്രധാന ലോക്കേഷനുകൾ. ഗിന്നസ് പക്രുവിൻ്റെ കൂടെ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം എസ് ശ്രീനിവാസ റെഡ്ഢി നിർവ്വഹിക്കുന്നു. അജീഷ് ദാസ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു. എഡിറ്റർ അഖിലേഷ് മോഹൻ.