ടൈഗറിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവുവിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ദീപക് രാമകൃഷ്ണൻ്റെ രചനയില്‍ ജി വി പ്രകാശ് കുമാര്‍ ഈണം നല്‍കി സിന്ദൂരിയാണ് ആലപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുക.
വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീത സംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com