വാലാട്ടിയുടെ തീം സോങ് പുറത്തുവിട്ടു

  • IndiaGlitz, [Saturday,July 15 2023]

പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലാട്ടി. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

പ്രേഷകർ ഇതുവരെ കാണാത്ത ഒരു ദൃശ്യാനഭവം ആയിരിക്കും ഈ ചിത്രം സമ്മാനിക്കുക. ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ടീസറും ടെയ്ലറുമൊക്കെ നേരത്തേ പുറത്തിറങ്ങി വൈറലായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൻ്റെ തീം സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ കൗതുകകരമാണ് ഈ സോങ്ങ്. പേക്ഷകർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ ഗാനം ഈ ചിത്രത്തിൻ്റെ പൊതു സ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ്. ഇതിനകം വൈറലായി ക്കഴിഞ്ഞിരിക്കുന്ന ഈ മേക്കിംഗ് വീഡിയോ ഗാനം നോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.