ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  • IndiaGlitz, [Tuesday,September 12 2023]

എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയതിന് എതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചു എന്നുമാണ് കേസ്. പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിസ് എന്നിവരെയാണ് പ്രതിപട്ടികയിൽ നിന്നും ഹൈക്കോടതി ഒഴിവാക്കിയത്. 36ാമത്തെ തവണയാണ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് 35 തവണയും ഹർജി മാറ്റിയത്.

More News

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

പവന്‍ കല്യാൺ-മീര ജാസ്മിൻ ചിത്രം റീ റിലീസിന്

പവന്‍ കല്യാൺ-മീര ജാസ്മിൻ ചിത്രം റീ റിലീസിന്

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ