സഭാ ഭൂമിയിടപാട് കേസിൽ ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

  • IndiaGlitz, [Friday,March 17 2023]

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. പള്ളിയുടെ സ്വത്തുവകകൾ ബിഷപ്പിന് വിൽക്കാൻ അധികാരമില്ലെന്ന ഹൈകോടതിയുടെ പരാമർശത്തിനെതിരെ കർദിനാളും ബത്തേരി രൂപതയും താമരശ്ശേരി രൂപതയും കോടതിയെ സമീപിച്ചിരുന്നു. ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.