'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
Send us your feedback to audioarticles@vaarta.com
ദി കേരള സ്‌റ്റോറി സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേരള ഹൈക്കോടതി സമാനമായ ഹര്‍ജി പരിഗണിക്കുന്നുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദിനു വേണ്ടി അഡ്വ. നിസാം പാഷയും കഥ പൂര്‍ണമായും സാങ്കല്‍പ്പിക്കമാണെന്ന അവകാശ വാദം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വൃന്ദ ഗ്രോവറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണം എന്നാവശ്യപ്പെട്ട് ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീം കോടതിയിൽ ഹർജി നൽകി. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാൻ സിനിമ കാരണമാകുമെന്നും തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ഇതിന്റെ പ്രദർശനം നിരോധിക്കണം എന്നുമാണ് ജം ഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ആവശ്യം. തിരുവനന്തപുരം പൊലീസിനും സെൻസർ ബോർഡിലും നേരത്തേ ഇദ്ദേഹം പരാതി നൽകിയിരുന്നു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ മാധ്യമ പ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനും പൊതുതാൽപര്യ ഹർജി നൽകി. കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികളെ തീവ്ര ഇസ്‌ലാം വിശ്വാസികൾ മതം മാറ്റുന്നതും അഫ്ഗാനിലേക്കു കടത്തുന്നതുമാണു സിനിമയുടെ പ്രമേയം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com